riyas
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച പൊതുമരാമത്ത് റോഡുകളുടെയും പുത്തൻകാവ് പാലത്തിൻ്റെയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച പൊതുമരാമത്ത് റോഡുകളുടെയും പുത്തൻകാവ് പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമല തീർത്ഥാടന കാലയളവിനു ഒരു മാസം മുൻപ് തന്നെ ഹൈക്കോടതി നിർദ്ദേശിച്ചതുൾപ്പെടെ 16 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കി മൂന്നു റോഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മുന്നോട്ടു വച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, നഗരസഭ ചെയർ പേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പത്മാകരൻ, ടി.സി സുനിമോൾ, ജയിൻ ജിനു, പി.വി സജൻ, ഹേമലത മോഹൻ, മഞ്ജുള ദേവി, എം.എച്ച് റഷീദ്, എം.ശശികുമാർ, അഡ്വ.ജോർജ്ജ് തോമസ്, അഡ്വ. ആർ.സന്ദീപ്, ഗിരീഷ് ഇലഞ്ഞിമേൽ, ജേക്കബ് മാത്യു മുല്ലശേരി, ടി.കെ ഇന്ദ്രജിത്ത്, ഷിബു ഉമ്മൻ, ടി.ടി എം.വർഗീസ്, സജി വള്ളവന്താനം, അഡ്വ.തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളിധരൻ പിള്ള സ്വാഗതവും സീമ ശ്രീകുമാർ നന്ദിയും പറഞ്ഞു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം ആറാട്ടു കടവ് റോഡും, എം.സി റോഡിൽ ആഞ്ഞിലിമൂട്ടിൽ ചെങ്ങന്നൂർ അടൂർ സുരക്ഷ ഇടനാഴിയും മന്ത്രി ഉദ്ഘാടനം ചെയ്തു.