
പത്തനംതിട്ട: പ്രസ്‌ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചരിത്രോത്സവ സദസ് സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പ്രൊഫ.ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. ഡോ.പഴകുളം സുഭാഷ് വിഷയം അവതരിപ്പിച്ചു .പ്രസ്‌ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, വിനോദ് ഇളകൊള്ളൂർ, കവി കാശിനാഥൻ, ബോബി ഏബ്രഹാം, പ്രസ്‌ക്ലബ് സെക്രട്ടറി എ. ബിജു, ലൈബ്രറി സെക്രട്ടറി ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.