മല്ലപ്പള്ളി: മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെ

ആധാരം എഴുത്തുകാരി ജെയ്സമ്മയെ തെരുവുനായ കടിച്ചു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിനി സിവിൽ സ്റ്റേഷനിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. നായകൾ കയറാതിരിക്കാൻ പ്രവേശനകവാടങ്ങളിൽ ഗ്രിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ അശ്രദ്ധമായി തുറന്നിടുന്നതു മൂലം നായകൾ സർക്കാർ സ്ഥാപനങ്ങളുടെ വരാന്തകളിലാണ് കിടക്കുന്നത്.