1
മാർത്തോമാ സഭ എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് ഇരുമ്പുകുഴിയിൽ നിർമ്മിച്ചു നല്കുന്ന വീടുകളുടെ കട്ടിളവയ്പ് മാർത്തോമ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിൽ ഇരുമ്പു കുഴിയിൽ മാർത്തോമ സഭയുടെ അയിരൂർ ഹോളിസ്റ്റിക് സെന്റർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ കട്ടിളവയ്പ്പ് മാർത്തോമ സഭയുടെ റാന്നി നിലയ്ക്കൽ ഭാദ്രാസനാധിപൻ തോമസ് മാർ തീമോഥിയോസ് നിർവഹിച്ചു. ആന്റോ ആന്റണി എം.പി, വി.എസ് സ്കറിയ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ 21 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അഞ്ച് സെന്റ് സ്ഥലവും അതിൽ 550 ചതുരശ്ര അടി വിസ്തീർണവുമുള്ള വീടുകളുമാണ് നിർമ്മിക്കുന്നത്. അങ്കൻവാടിയും കമ്മ്യൂണിറ്റി സെന്ററും ഇതിന്റെ ഭാഗമായി നിർമ്മിക്കും.