റാന്നി : എബനേസർ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം,( എൻ.എസ്.എസ്.),റാന്നി ജനമൈത്രി പൊലീസ് ,എക്സൈസ് എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കാമ്പയിൻ മാതാപിതാക്കൾക്ക് വേണ്ടി നടത്തി. റാന്നി എസ്.ഐ മധു സി.ബി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ജോജി പുതുവേലിൽ അദ്ധ്യക്ഷത വഹിച്ചു .എക്സൈസ് പ്രിവൻസീവ് ഓഫീസർ വി.കെ സന്തോഷ് കുമാർ, ജനമൈത്രി പൊലീസ് സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ അശ്വധീഷ്, പ്രിൻസിപ്പൽ അരുൺ രാജ്, സോജി എൽസ ജോർജ്, രജനി ടീച്ചർ എന്നിവർ പ്രസംഗിച്ചു.