അടൂർ : ആറാമത് അടൂർ അന്താരാഷ്ട്ര ചലചിത്ര മേള 28, 29, 30 തീയതികളിൽ അടൂർ സ്മിതാ തീയറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോക സിനിമ വിഭാഗത്തിൽ എട്ട് ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ട് ചിത്രങ്ങളും പ്രാദേശിക സിനിമാ വിഭാഗത്തിൽ രണ്ട് ചിത്രങ്ങളും മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒരു ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്. മലയാളം ഉപശീർഷകത്തോടെയാണ് അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര മേളയോടൊപ്പം വിവിധ പരിപാടികളിൽ ചലചിത്ര രംഗത്തെയും സാഹിത്യ- സാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും. ഇതോടൊപ്പം സംഘടിപ്പിച്ച ഹൃസ്വ ചിത്രമത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സമാപന ചടങ്ങിൽ മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. സിനിമേറ്റ്സ് ഫിലിം സൊസൈറ്റിയുടെയും കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയർമാനും , ഡോ.ബിജു ഫെസ്റ്റിവൽ ഡയറക്ടറും സി.സുരേഷ് ബാബു ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്. സി.സുരേഷ് ബാബു ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സി.സുരേഷ് ബാബു, ബി.രാജീവ്, മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.