പത്തനംതിട്ട : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 24ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വീണാ ജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കും.കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹാൻഷി പി.രാം ദയാൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ,ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പത്തനംതിട്ട ഡി.വൈ.എസ്.പി.എസ് . നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ 20 ലധികം ക്ലബുകളിൽ നിന്നായി 250 ഓളം കായിക താരങ്ങൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ജില്ലാ ജനറൽ സെക്രട്ടറി പി.കെ സുനിൽകുമാർ,ട്രഷറർ ഒ.ജെ ജോസ്, ഷാജി ജോസഫ്,ബിനു ഡാനിയേൽ,അഡ്വ.ബിജു വിശ്വൻ, മുഹമ്മദ് ഷാജു എന്നിവർ അറിയിച്ചു.