
കോന്നി: 25 ന് നടക്കുന്ന ഭാഗിക സൂര്യ ഗ്രഹണം സംബന്ധിച്ച് കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.25 ന് വൈകുന്നേരം 5 മുതൽ 6,20 വരെ നടക്കുന്ന സൂര്യഗ്രഹണം സ്കൂളിൽ കാണുവാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ ബാലവേദി കൺവീനർ എൻ.എസ്.രാജേന്ദ്രകുമാർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി.വി ശ്രീജ, സൗമ്യ കെ.നായർ ,സുഭാഷ്.എസ്, അജി കെ.എസ് എന്നിവർ പ്രസംഗിച്ചു.