ഏറത്ത് :ഏറത്ത് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദതലം മുതലുള്ള കോഴ്സുകൾ പോളിടെക്നിക് ,ഐ.ടി.ഐ, എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.