
ഇലന്തൂർ: അവകാശം അതിവേഗം എന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനവും കാമ്പയിനുംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ പി. വി അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ഷാജൻ, ജിജി ചെറിയാൻ, സാം പി. തോമസ്, അജി അലക്‌സ്, ബി. ഡി.ഒ രാജേഷ് കുമാർ സി.പി, ജോയിന്റ് ബി. ഡി.ഒ ഗിരിജ, ഹൗസിങ് ഓഫീസർ ആശ , അഭിലാഷ് വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.