ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിലെ 2863ാം നമ്പർ പാറപ്പാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാറപ്പാട് ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും. 3 ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം യോഗം കൗൺസിലർ പി.റ്റി.മന്മഥൻ ഇന്ന് രാവിലെ 10 ന് നിർവഹിക്കും. ശാഖ വക പ്രാർത്ഥനാഹാളിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കൺവെൻഷൻ ഗ്രാന്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ചെങ്ങന്നൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഡ്വ.പി.എൻ. വേണുഗോപാൽ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് കുമാരി.ആർച്ച ലാൽ എന്നിവർ പ്രസംഗിക്കും. ശാഖായോഗം പ്രസിഡന്റ് അഡ്വ.കെ.വി.ജയപ്രകാശ് സ്വാഗതവും സെക്രട്ടറി പി.ആർ.ഉത്തമൻ നന്ദിയും പറയും. ഇന്ന് രാവിലെ 10.30 ന് ഗുരുഷട്കം എന്ന വിഷയത്തിൽ പി.റ്റി.മന്മഥനും വൈകിട്ട് 4ന് കുടുംബജീവിതം ഗുരുദേവദർശനത്തിൽ എന്ന വിഷയത്തിൽ പ്രായിപ്ര ദമനനും പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 4ന് ഗുരുദേവനും ചിന്നസ്വാമിയും എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീറും സമാപന ദിവസമായ 24 ന് രാവിലെ 10 ന് ഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തിൽ നിർമ്മലാ മോഹൻ പാലായും വൈകിട്ട് 4ന് ശ്രീനാരായണ പരമഹംസർ എന്ന വിഷയത്തിൽ ബിപിൻ ഷാനും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യമഹാ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, വിശ്വശാന്തി ഹവനം, ശാരദപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ലക്ഷ്മിപൂജ എന്നിവ വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖ വക ഗുരുക്ഷേത്രത്തിൽ നടക്കും. കൺവെൻഷനോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ലഘുഭക്ഷണവിതരണവും ക്രമീകരിച്ചിട്ടുണ്ടെന്ന് ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി. ജയപ്രകാശും സെക്രട്ടറി പി.ആർ.ഉത്തമനും പറഞ്ഞു.