തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ പബ്ലിക് ഓഫീസ്‌ റോഡില്‍ താലൂക്ക് ആശുപത്രിക്ക് എതിര്‍വശത്ത് നില്‍ക്കുന്ന ബദാം മരം മുറിച്ചു മാറ്റുന്നതിനാല്‍ നാളെ ഈ റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് അനുബന്ധ പാത സ്വീകരിക്കണമെന്ന് അറിയിച്ചു.