നാരങ്ങാനം: ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കെട്ടിട നികുതി പിരിവ് ക്യാമ്പ് ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ വലിയകുളം അങ്കണവാടി കെട്ടിടത്തിൽ നടക്കും. പിഴപ്പലിശ കൂടാതെ കരമടയ്ക്കുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.