
കവിയൂർ: കോട്ടൂർ തയ്യിൽ കുടുംബയോഗത്തിന്റെ ഏഴാമത് വാർഷികം നാളെ രാവിലെ 9 മുതൽ കവിയൂർ എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് വാർഷിക സമ്മേളനത്തിൽ കുടുംബയോഗം പ്രസിഡന്റ് വി.എൻ. ലാൽ ശങ്കർ അദ്ധ്യക്ഷത വഹിക്കും. എൻ. പ്രദീപ് കായംകുളം മുഖ്യപ്രഭാഷണം നടത്തും. കുടുംബയോഗം സെക്രട്ടറി എം.കെ. രാജപ്പൻ, ട്രഷറർ കെ.ജി. ശശിധരൻ എന്നിവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ കാഷ് അവാർഡ് ദാനം, ചികിത്സാ സഹായ വിതരണം, കലാപരിപാടികൾ എന്നിവയുണ്ടായിരിക്കും.