kaviyoor
പത്തനംതിട്ട പ്രസ്‌ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗൊദാർദ് അനുസ്മരണവും ചലച്ചിത്രമേളയും സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: പത്തനംതിട്ട പ്രസ്‌ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യനായ ഗൊദാർദിന്റെ അനുസ്മരണവും ചലച്ചിത്രമേളയും തുടങ്ങി. സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ബിജുകുര്യൻ , പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, ബോബി എബ്രഹാം , എം. എസ്. സുരേഷ്, എസ് .ഗീതാഞ്ജലി, എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ പ്രദർശനത്തിലെ അടിക്കുറുപ്പ് രചനാ വിജയിയായ ജെസി ചെറിയാന് കവിയൂർ ശിവപ്രസാദ് പുരസ്‌കാരം നൽകി. ഇന്ന് രാവിലെ 10.30ന് ലെബനീസ് ചിത്രം കപർനാം പ്രദർശിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടക്കും. പ്രൊഫ. മധു ഇറവങ്കര വിഷയം അവതരിപ്പിക്കും. ജോർജ് ജേക്കബ് മോഡറേറ്ററായിരിക്കും. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം പ്രദർശിപ്പിക്കും.