1
നിയാസ്

മല്ലപ്പള്ളി :മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടാങ്ങൽ നിയാസ് മൻസിലിൽ നാസറിന്റെ മകൻ നിയാസ് (32) ആണ് മരിച്ചത്. വായ്പ്പൂര് വൈദ്യശാലപ്പടിക്കു സമീപത്തുനിന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയ നിയാസ് മണിമലയാറ്റിലെ കോട്ടാങ്ങൽ നൂലുവേലി കടവിൽ ഒഴുക്കിൽ പ്പെടുകയായിരുന്നു. പെരുമ്പെട്ടി പൊലിസും അഗ്നിരക്ഷാ സേനയും സ്കൂബ സംഘവും രണ്ടു ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മണിമലയാറ്റിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം നാട്ടുകാരാണ് കരയ്ക്കെത്തിച്ചത്. മാതാവ് ഷെരീഫ ബീവി .