ചെന്നീർക്കര : ദേശാഭിമാനി വായനശാലയുടേയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ 3ന് വായനാ ശാല ഹാളിൽ ലഹരി വിരുദ്ധ ക്ലാസ് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ സോമരാജൻ ഉദ്ഘാടനം നിർവഹിക്കും. വായനാ ശാല പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.സിവിൽ എക്സൈസ് ഓഫീസർ വിനു വി.വർഗീസ് ക്ലാസെടുക്കും.വായനശാല സെക്രട്ടറി പി.സലിംകുമാർ,സി.ഡി.എസ് മെമ്പർ ഒ.എസ് തങ്കമ്മ, വായനശാല വൈസ് പ്രസിഡന്റ് ജെയിംസ് കെ.ജോർജ് എന്നിവർ സംസാരിക്കും.