തിരുവല്ല: 2022ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ കുട്ടികളെ ആദരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. അർഹതയുള്ള കുട്ടികളുടെ പേര്, അഡ്രസ്, ഫോൺ നമ്പർ, സർട്ടിഫിക്കറ്റ് എന്നിവ 25ന് മുമ്പ് ഹാജരാക്കണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.