തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സന്ധ്യാമോൾ നാമനിർദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പ് വരണാധികാരി പത്തനംതിട്ട എ.ഡി.എം.ബി. രാധാകൃഷ്ണൻ മുമ്പാകെയാണ് നാമനിർദേശ പത്രിക നല്കിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് , ജില്ലാ ജനറൽസെക്രട്ടറി പ്രദീപ് അയിരൂർ, ഒ.ബി.സി.മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, കർഷകമോർച്ച സംസ്ഥാനസെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ട്രഷറർ രാജ് കുമാർ, അനീഷ്.കെ.വർക്കി, ജയൻ ജനാർദ്ദനൻ, അഡ്വ.കുര്യൻ ജോസഫ്, പ്രസന്ന സതീഷ്, സുധീർ, രാജലക്ഷ്മി, സുജാത.ആർ. എന്നിവർ ഒപ്പമുണ്ടായിരുന്നു. നെടുമ്പ്രം പഞ്ചായത്ത് നാലാംവാർഡിലെ തൊഴിലുറപ്പ് ജീവനക്കാരാണ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയത്.