കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെയും വിമുക്തി ക്ലബിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മാമ്മൻ പന്തളം മെമ്മോറിയൽ ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ നിർവഹിക്കും.
വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. പൊലീസ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി.എൻ. അനീഷ് ക്ലാസ് നയിക്കും. ശശി പന്തളം, പി.കെ. ഉണ്ണിക്കൃഷ്ണ പിള്ള, ഷീജ മോനച്ചൻ, നിർമ്മല രാജീവ്, കെ.പി. ഭാസ്‌കരൻ പിള്ള, അഡ്വ. ജോൺ ഏബ്രഹാം, എൻ.ടി. ആനന്ദൻ, ഉള്ളന്നുർ ഗിരീഷ്, സൂസൻ മത്തായി എന്നിവർ പ്രസംഗിക്കും.