thief

ചെങ്ങന്നൂർ: ഗൃഹപ്രവേശനത്തിന് മുൻപ് വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാരയ്ക്കാട് മുളംകുഴിയിൽ മനുവില്ലയിൽ ഷെപ്പേർഡ് മാത്യുവിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ മുൻഭാഗം പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് വീടു മുഴുവൻ പരതിയെങ്കിലും ഒന്നും കിട്ടിയില്ല. വീട് പണി പൂർത്തിയാക്കി അടുത്ത ആഴ്ച ഗൃഹപ്രവേശനം നടത്താനിരിക്കുകയായിരുന്നു. ഫർണിച്ചർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെങ്ങന്നൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.