ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് റോഡിലെ കുഴിയിൽ വീണത് മൂലം സർവീസ് മുടങ്ങി . ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാവിലെ 50 തീർത്ഥാടകരെ കയറ്റി പമ്പയ്ക്ക് പോയ ടി.ആർ 214 കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസാണ് കുഴിയിൽ അകപ്പെട്ടത്. ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ എസ്.സി.ആർ.വി സ്കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനായി കുഴിച്ച കുഴി കൃത്യമായി മൂടാത്തതാണ് അപകട കാരണം. ആർക്കും പരിക്കില്ല. ബസിന്റെ പിന്നിലെ ടയറും ഫുട്ബോർഡും ചെളിയിൽ പുതഞ്ഞു കിടന്നതിനാൽ ബസ് മുന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. കെ.എസ്.ആർ.ടി സിയുടെ റിക്കവറി വാൻ എത്തിച്ചാണ് മാറ്റിയത്. ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു.