കടമ്പനാട്: കടമ്പനാട് പഞ്ചായത്തിൽ പച്ചക്കറി കൃഷി വിളവെളുപ്പ് നടത്തി. ഓഫീസ് പരിസരത്ത് കാടുകയറി കിടന്ന സ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചാണ് കൃഷി ചെയ്യുന്നത്. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, കോളിഫ്ലവർ , കാബേജ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. 25 മൂട് നേന്ത്രവാഴയും കൃഷി ചെയ്യുന്നുണ്ട്. ജൂനിയർ സൂപ്രണ്ട് ഹരികുമാറിന്റെ നേതൃത്വലാണ് കൃഷി ചെയ്തത്. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമാണ് പരിചരണം. കൃഷി ചെയ്യാനായി രാവിലെ ഒരു മണിക്കൂർ നേരത്തെ ജീവനക്കാർ എത്തും. വൈകിട്ടും ഓഫീസ് സമയം കഴിഞ്ഞാണ് കൃഷിക്കായി സമയം കണ്ടെത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ജീവനക്കാരുടെ കൃഷിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.