പത്തനംതിട്ട: കേരളാ സാംബവർ സൊസൈറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 159 -ാംമത് ജന്മദിനാഘോഷം 25ന് രാവിലെ 10ന് പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തും. കേരളാ സാംബവർ സൊസൈറ്റിയുടെ ജില്ലാ വാർഷിക സമ്മേളനം 30ന് പത്തനംതിട്ട വ്യാപാരി വ്യസായി സമിതി ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ, പ്രസിഡന്റ് പി.കെ .രാമക്യഷ്ണൻ, വൈസ് പ്രസിഡന്റ് സി.എ.രവീന്ദ്രൻ, എം.എസ് ബിനുകുമാർ,എം. കെ.ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.