 
ചെങ്ങന്നൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഐ.എം.എ നാഷണൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എ. മാർത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ഡോ. കുരുവിള ജോർജും സെക്രട്ടറിയായും ഡോ.ജിനു തോമസ് ജോണും ട്രഷററായി ഡോ. എ.പി ഗീവർഗീസും ചുമതലയേറ്റു. മികച്ച പത്രപ്രവർത്തനത്തിന് കേരള കൗമുദി ലേഖകൻ ടി.എസ് സനൽകുമാർ, മാദ്ധ്യമ പ്രവർത്തകരായ അനീഷ് വി കുറുപ്പ്, അജയ് ആർ കാരണവർ, സാം കെ ചാക്കോ, സുധീപ് .ബി എന്നിവരെ ആദരിച്ചു. കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു.. ഐ.എം.എ ജില്ലാ ചെയർമാൻ എ.പി മുഹമ്മദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ ഉമ്മൻ വർഗീസ്, ഡോ. സാബു സുഗതൻ, ഡോ. മദനമോഹൻനായർ, ഡോ. ദിലീപ്, ഡോ. നടരാജൻ ഡോ നവീൻ പിള്ള, രാജേന്ദ്രൻ, ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.