കോന്നി: കോന്നി - ചന്ദനപ്പള്ളി റോഡിലെ കോന്നി മിനി സിവിൽ സ്റ്റേഷന് സമീപത്തെ കലുങ്കിന്റെ പണികൾ പൂർത്തിയാവാത്തത് അപകട ഭീഷണി ഉയർത്തുന്നു. റോഡിന്റെ ടാറിംഗ് പൂർത്തിയായെങ്കിലും വശത്തെ ഓടയോടുചേർന്ന ഭാഗത്തെ പണികൾ പൂർത്തിയാകാത്തതിനാൽ കാൽ നടയാത്രക്കാർ കുഴിയിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. കോന്നി ടൗണിലെ തിരക്കേറിയ ഭാഗത്താണ് ഈ കലുങ്ക്. താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, ഇക്കോ ടുറിസം സെന്റർ, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, സബ് രജിസ്റ്റർ ഓഫീസ്, എ.ഇ.ഒ ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, സബ് ആർ.ടി.ഒ ഓഫീസ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, സബ് ട്രഷറി, കോന്നി എം.എൽയുടെ ഓഫീസ് എന്നിവിടങ്ങളിലേക്ക് ജനങ്ങൾ ദിവസവും യാത്ര ചെയ്യുന്നത് വഴിയിലൂടെയാണ്.