 
തിരുവല്ല: എം.ജി. യൂണിവേഴ്സിറ്റി വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് 29-ാം തവണയും തിരുവല്ല മാർത്തോമ്മ കോളേജ് കരസ്ഥമാക്കി. കോതമംഗലം എം.ഏ. കോളേജിൽ നടന്ന മത്സരങ്ങളെല്ലാം ജയിച്ചാണ് മാർത്തോമ്മ കിരീടം ചൂടിയത്. മുൻ വർഷത്തെ ജേതാക്കൾ എന്ന നിലയിൽ ലീഗ് റൗണ്ടിലേക്ക് നേരിട്ടു പ്രവേശനം ലഭിച്ചു. മഹാരാജാസ് കോളജിനെ (2-0), കാലടി ശ്രീശങ്കര കോളജിനെ (7-0) ആലുവ യു.സി. കോളജിനെ (2-0) എന്നിങ്ങനെ പരാജയപ്പെടുത്തി. 1992 - 93 വർഷത്തിലാണ് മാർത്തോമ്മ കോളജ് ആദ്യമായി വാഴ്സിറ്റി വനിതാ ഫുട്ബോൾ ജേതാക്കളാകുന്നത്. അന്ന് മുതൽ തുടർച്ചയായി 29-ാം വർഷവും ജേതാക്കളായെന്ന അപൂർവ്വ ബഹുമതി മാർത്തോമ്മയ്ക്ക് സ്വന്തം.