National Ayurveda Day
ദേശീയ ആയുർവേദ ദിനം
2016 മുതൽ എല്ലാവർഷവും ധന്വന്തരി ജയന്തി ദിനത്തിൽ ഇന്ത്യ ആയുർവേദ ദിനം ആചരിക്കുന്നു. ഈ വർഷം ഇത് ഒക്ടോബർ 23 ആണ്.
Mother - in - law Day - Forth Sunday in Otober
ലോക അമ്മായിയമ്മ ദിനം
1934മുതലാണ് ലോകത്താദ്യമായി മദർ ഇൻ ലോ ദിനം ആഘോഷിച്ചു തുടങ്ങിയത്. 2002 മുതൽ എല്ലാവർഷവും ഒക്ടോബർ മാസത്തിലെ 4-ാം ഞായറാഴ്ച ആചരിച്ചുതുടങ്ങി.
International Mole Day(Chemistry)
മോൾ ദിനം
മോൾ എന്ന വാക്കിന്റെ അർത്ഥം തന്മാത്രാ ഭാരം എന്നാണ്. ഇതൊരു ജർമ്മൻ വാക്കാണ്. ഫ്രീഡിറിച്ച് വിൽഹെം ഓസ്വാർഡ് എന്ന ജർമ്മൻ ശാസ്ത്രജ്ഞനാണ് രസതന്ത്രത്തിൽ ഈ വാക്ക ഉപയോഗിച്ചത്. 1991 മേയ് 15ന് നാഷണൽ മോൾ ഡേ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഒക്‌ടോബർ 23ന് മോൾ ദിനം ആഘോഷിക്കുന്നു. രാവിലെ 6.02 മുതൽ വൈകുന്നേരം 6.02 വരെയാണ് ആഘോഷം.