പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്റെ സഹകരണത്തോടെയുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഇന്ന് വൈകിട്ട് നാലിന് ലൈബ്രറി ഹാളിൽ നടക്കും. പ്രസിഡന്റ് അഡ്വ.എസ്. കെ. വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ ഉദ്ഘാടനം ചെയ്യും. മരാമത്ത് കമ്മിറ്റി ചെയർപേഴ്‌സൺ രാധാവിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.അടൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ.വി. ഹരീഷ്‌കുമാർ.ക്ലാസെടുക്കും.