അടൂർ: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പന്നിവിഴ സന്തോഷ് വായനശാലയുടേയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വായനശാല ഹാളിൽ നടന്ന യോഗം മദ്യവിരുദ്ധസമിതി ജില്ലാ ചെയർമാൻ ഫാ.ഗീവർഗീസ് ബ്ലാഹേത്ത് ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.സിവിൽ എക്സൈസ് ഓഫീസർ ബിനു വി.വർഗീസ് ക്ലാസ് എടുത്തു നഗരസഭാ കൗൺസിലർമാരായ രാജി ചെറിയാൻ, രമേശ്കുമാർ വരിക്കോലിൽ, വായനശാല വൈസ് പ്രസിഡന്റ് എ. രാമചന്ദ്രൻ ,വി.മാധവൻ, ഓമനാ ശശിധരൻ ,പി.എസ് ഗിരീഷ് കുമാർ,വിനോദ് വാസുക്കുറപ്പ്, വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.