പത്തനംതിട്ട: വിദ്യാർത്ഥികളിൽ രാജ്യ സ്‌നേഹവും ദേശീയതയും വളർത്തുന്നതിനായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശ് മെഗാ ക്വിസിന്റെ റവന്യു ജില്ലാതല മത്സരം ഇന്ന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഉപജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിജയികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ 1.30ന് രജിസ്‌ട്രേഷൻ പൂർത്തിയാക്കണവെന്ന് അക്കാദമിക് കൗൺസിൽ കൺവീനർ ജോസ് മത്തായി അറിയിച്ചു. ഫോൺ: 9447408744.