കലഞ്ഞൂർ: പുരോഗമന കലാസാഹിത്യസംഘം കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ നടത്തി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കലഞ്ഞൂർ എൻ.എസ്.എസ്.ഓഡിറ്റോറിയത്തിൽ നടന് ജനകീയ കൂട്ടായ്മ കവി കൂരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.രാജേഷ് സ്വാഗതം പറഞ്ഞു. ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ഡോ.എൻ.കെ.ശശിധരൻപിള്ള, പുകസ ഏരിയ സെക്രട്ടറി പി. രാജഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ,ഏരിയാകമ്മിറ്റിയംഗം കെ.എസ്.അജി, വൈസ് പ്രസിഡന്റ് വി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.