റാന്നി : അയ്യപ്പ ഭാഗവത മഹാസത്രം മുഖ്യ സബ് കമ്മിറ്റികളുടെ യോഗം ഐരൂർ കഥകളി ഗ്രാമം പ്രസിഡന്റ് വി.എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരും പങ്കെടുത്തു. അയ്യപ്പ സത്രം വിജയിക്കുന്നതിനാവശ്യമായ പദ്ധതികൾ രൂപകൽപ്പന ചെയ്ത് സബ്കമ്മിറ്റി അംഗങ്ങളുമായി പങ്കുവച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴിക്കാല, പ്രസാദ് മൂക്കന്നൂർ, മോഹന ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മഹാസത്രത്തിന്റെ ഭാഗമായി സംഘടക സമിതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപ്പാവൂർ ദേവീ ക്ഷേത്രത്തിൽ നടന്ന യോഗം സ്വാഗതസംഘം പ്രസിഡന്റ്‌ പ്രസാദ് കുഴികാല ഉദ്ഘാടനം ചെയ്‌തു. മോഹനചന്ദ്രൻ കാട്ടൂർ, ശ്രീജിത്ത്‌ അയ്‌രൂർ, ഗോപകുമാർ മൂക്കന്നൂർ, പ്രിയംവദ ശിവകുമാർ എന്നിവർ പ്രസംഗിച്ചു. -