കുളനട:പനങ്ങാട് യുവശക്തി ആർട്‌സ് ആൻഡ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പതിനാറാമത് വാർഷികവും ദീപാവലി ആഘോഷവും ഇന്നും നാളെയുമായി പനങ്ങാട് എം.ടി എൽ.പി സ്‌കൂളിനോട് ചേർന്നുള്ള ഓപ്പൺ എയർ തിയേറ്ററിൽ നടത്തും .ഇന്ന് രാവിലെ 8ന് രക്ഷാധികാരി സുധീഷ് കുമാർ പതാക ഉയർത്തും., ഉച്ചകഴിഞ്ഞ് മൂന്നിന് സംയുക്ത വടംവലി മത്സരം വൈകിട്ട് ആറിന് കലാപരിപാടികൾ. നാളെ വൈകിട്ട് 6 ന്,നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രഘുനാഥ് അദ്ധ്യക്ഷത വഹിക്കും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പി.കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. 8 ന് നാടൻപാട്ട്.