തിരുവല്ല: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തിയ വ്യാപാരമേളയുടെ സമാപന സമ്മേളനവും സൗജന്യ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജു അപ്സരയ്ക്ക് സ്വീകരണവും ഇന്ന് മൂന്നിന് സെന്റ് ജോൺസ് കത്തിഡ്രൽ ഹാളിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിക്കും. വൃക്കരോഗികൾക്കുള്ള സാമ്പത്തിക സഹായവിതരണം ആന്റോ ആന്റണി എം.പി. നിർവഹിക്കും. സൗജന്യ വൃക്ഷത്തൈ വിതരണം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ബ്ലസിയും തിരുവല്ല ഡയറക്ടറിയുടെ വിതരണ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസും നിർവഹിക്കും.പത്മശ്രീ കുര്യൻ ജോൺ മേളംപറമ്പിൽ, സബ് കളക്ടർ ശ്വേതാ നായർ ഗോട്ടി, ഡിവൈ.എസ്.പി . ആർ.രാജപ്പൻ റാവുത്തർ,ഫാ.ജോസ് കല്ലുമാലിക്കൽ, ഫാ.സിജോ പന്തപള്ളിൽ, ഫാ.ചെറിയാൻ കോട്ടയിൽ, ഫാ.മാത്യു പുനക്കുളം, എൻ.എം.രാജു, അഡ്വ.ആർ.സനൽകുമാർ, അഡ്വ.വർഗീസ് മാമ്മൻ, സജി എം.മാത്യു, എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്,ഷിബു പുതുക്കേരി എന്നിവർ പ്രസംഗിക്കും.