പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖാ ക്ഷേത്രം ഉപദേശക സമിതിയും വനിതാസംഘവും ചേർന്ന് നടത്തുന്ന ശ്രീനാരായണ സത് സംഗം പഠന ക്ലാസ് ഇന്ന് രാവിലെ 9.30 മുതൽ ശാഖാ ഹാളിൽ നടക്കും. കോട്ടയം ഗുരുനാരായണ സേവ നികേതനിലെ ഗുരുദേവ പ്രഭാഷക ആശ പ്രദീപ് ക്ലാസ് നയിക്കും.