തിരുവല്ല: മലയാറ്റ് കുടുംബയോഗം ഇന്ന് രാവിലെ 9.30 മുതൽ മുത്തൂർ എസ്.എൻ.ഡി.പി. ശാഖാ ഹാളിൽ നടക്കും. മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ഡി. ലൗൽകുമാർ അദ്ധൃക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ കാഷ് അവാർഡ് വിതരണം നടത്തും. സിന്ധു സജീവ് മാവേലിക്കര ഗുരുധർമ്മ പ്രഭാഷണം നടത്തും. കുടുംബയോഗം സെക്രട്ടറി ബിനു ഗോപാൽ, ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി, സെക്രട്ടറി പി.ഡി.ജയൻ എന്നിവർ പ്രസംഗിക്കും.