ചെങ്ങന്നൂർ: പമ്പാനദിയിൽ കോടിയാട്ടുകര ആറ്റുകടവിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന 170 സെന്റീ മീറ്റർ ഉയരമുള്ള പുരുഷനാണ്. വരയോടു കൂടിയ വെള്ള ഷർട്ടും തവിട്ട് നിറത്തിലുള്ള അടിവസ്ത്രവുമാണ് വേഷം. മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.