car
കുമ്പഴ വെട്ടൂർ അട്ടച്ചാക്കൽ റോഡിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാർ

കോന്നി: കുമ്പഴ- വെട്ടൂർ- അട്ടച്ചാക്കൽ റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴുമണിയുടെ വെട്ടൂർ റേഡിയോ ജംഗ്ഷനും ആഞ്ഞിലി കുന്നിനും ഇടയിലാണ് സംഭവം. കാർ കുമ്പഴ ഭാഗത്തുനിന്ന് അട്ടച്ചാക്കലിലേക്ക് വരുമ്പോഴാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.