കോന്നി: തണ്ണിത്തോട് കോന്നി റോഡിലെ എലിമുള്ളംപ്ലാക്കലിൽ ലോറിയും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പിക്ക് അപ്പ് വാനിന്റെ മുൻഭാഗം തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.