തിരുവല്ല: കാറടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. തണ്ണിത്തോട് സ്വദേശിയും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ പ്രിൻസ് ടി. തോമസ് ഓടിച്ചിരുന്ന കാറിടിച്ച് തലവടി സ്വദേശിനിയായ രമ്യയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കുറ്റപ്പുഴ ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് വന്ന അഭിഭാഷകന്റെ കാർ സ്കൂട്ടറിന് പിന്നിൽ ഇ
ടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടറുമായി 15 അടിയോളം ദൂരം കാർ നീങ്ങി. തുടർന്ന് നാട്ടുകാർ കാർ തടഞ്ഞുനിർത്തി അഭിഭാഷകനെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.