 
അങ്ങാടിക്കൽ: എസ്.എൻ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ് നടപ്പിലാക്കിയ 'പാഥേയം' പരിപാടിയുടെ ഭാഗമായി മഹാത്മാജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി നൽകി. കൊടുമൺ കിഴക്ക് കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിട്ടെത്തി വൃദ്ധമാതാപിതാക്കളെയും കിടപ്പു രോഗികളായ അന്തേവാസികളെയും സന്ദർശിച്ചു. സ്‌കൂൾ മാനേജർ രാജൻ.ഡിബോസ്, പ്രിൻസിപ്പൽ അജിതകുമാരി, പ്രോഗ്രാം ഓഫീസർ നിഷ.പി.വി, അദ്ധ്യാപകരായ ബോബി, ജയപ്രകാശ്, സുരേഷ്‌കുമാർ, ശ്യാം, മൃദുല, ദീപ, പ്രസന്ന, ഷൈനി, എൻ.എസ് എസ് ലീഡർ രേഷ്മ ബിനു ഗോപി എന്നിവർ പങ്കെടുത്തു.