മല്ലപ്പള്ളി : കോട്ടാങ്ങൽ സർവീസ് സഹകരണ ബാങ്ക് 11 അംഗ ഭരണസമിതിയിലേക്ക് എൽ.ഡി.എഫിലെ 9 പേരും യു.ഡി.എഫിലെ രണ്ടു പേരും വിജയിച്ചു. ടി.എസ് അനീഷ്, കെ.ടി. ജോസഫ് , പി.മുഹമ്മദ് നജീബ്, ഷാജി.കെ. കോട്ടേമണ്ണിൽ, ടി.എം.ഷാനവാസ് ഖാൻ, എൻ.എ അജിമോൾ , ആഷ്ന, വി.ആർ വിജയകുമാരി ,സുധാമണി എന്നി എൽഡി.എഫ് അംഗങ്ങളും , ഒ.എൻ.സോമശേഖരപ്പണിക്കർ, വി.എസ് കൊച്ചുമോൻ വടക്കേൽ എന്നീ യു.ഡി.എഫ് അംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് യു.ഡി.എഫ് നിയന്ത്രത്തിലായിരുന്നു ബാങ്ക്.