road
തണ്ണിത്തോട് മുഴി കരുമാൻതോട് റോഡ്

കോന്നി: തണ്ണിത്തോട് മൂഴി- കരിമാൻതോട് റോഡിന്റെ പണികൾ പുരോഗമിക്കുന്നു. കരിമാൻതോട് മുതൽ തണ്ണിത്തോട് പ്ലാന്റേഷൻ വരെയുള്ള ഭാഗങ്ങളിലെ ടാറിങ് പൂർത്തിയായി. മഴമൂലം കഴിഞ്ഞ ദിവസങ്ങളിൽ ടാറിങ് നടന്നില്ല. പ്ലാന്റേഷൻ മുതൽ തണ്ണിത്തോട് മുഴി വരെയുള്ള ഭാഗങ്ങളിലെ പണികളാണ് പൂർത്തിയാവാനുള്ളത്. 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് രണ്ടരക്കോടിയും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് വീതി വർദ്ധിപ്പിച്ചും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും ബി.എം ആൻഡ് ബി.സി, ഡി.ബി.എം സാങ്കേതിക വിദ്യയിലും റോഡ് നിർമ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിൾ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.