daily
സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും എക്സൈസ് വകുപ്പിന്റെയും ജില്ലാ വിമുക്തി മിഷന്റെയും നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ യുവജന കേന്ദ്രത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടം പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ -ഓർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളിയ്ക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാെടുത്തു. എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ രാജീവ് ബി.നായർ കൂട്ടയോട്ടം ഫ്ലാഗ് ഒാഫ് ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രം ഓഫീസർ എസ്.ബി.ബീന, അവളിടം ജില്ലാ കോ-ഓർഡിനേറ്റർ നീതു അജിത്ത്, എൻ.എഫ്.എ ഡയറക്ടർ സന്തോഷ് ദാമോധരൻ എന്നിവർ പങ്കെടുത്തു.