 
തിരുവല്ല : ലഹരിക്ക് അടിമയായ യുവാവ് അയൽവാസിയുടെ ഓട്ടോറിക്ഷ അടിച്ചു തകർത്തു. നിരണം പ്ലാംമ്പറമ്പിൽ വീട്ടിൽ ബിജി ചാക്കോയാണ് അയൽവാസിയായ കൊടുവശ്ശേരി വീട്ടിൽ സുഭാഷിന്റെ ഓട്ടോറിക്ഷ അടിച്ചു തകർത്തത്. ശനിയാഴ്ച അർദ്ധ രാത്രിയോടെ ആയിരുന്നു സംഭവം. സുഭാഷിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ബിജി ചാക്കോ കമ്പി വടി ഉപയോഗിച്ച് അടിച്ച് തകർക്കുകയായിരുന്നു. അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ ബിജി ചാക്കോ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പുളിക്കീഴ് എസ്.ഐ പറഞ്ഞു.