 
തിരുവല്ല: പണം ഇല്ലാത്തതിന്റെ പേരിൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ലെന്ന ലക്ഷ്യത്തോടെ കടപ്ര ഗ്രാമപഞ്ചായത്ത് ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് ശേഖരണത്തിലേക്ക് ഓ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഒരുലക്ഷം രൂപ സംഭാവനനൽകി. കെ.പി.സി.സി ജനറൽസെക്രട്ടറി എം.ജെ.ജോബ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാഅശോകന് ചെക്ക് കൈമാറി. ഒ.ഐ.സി.സി ഭാരവാഹികളായ സിറാജ് പുറക്കാട്, ഷാജി സോണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ.പണിക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, ജീവൻരക്ഷാസമിതി ജനറൽ കൺവീനർ ജോസ് വി.ചെറി, സാബു എന്നിവർ പ്രസംഗിച്ചു.