പന്തളം : സി.എം ഹോസ്പിറ്റലിൽ സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ഓംങ്കോളജി വിഭാഗം ഡോക്ടറന്മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ വ്യായാമത്തിന്റെ ഭാഗമായി സുംബത്തോൺ നൃത്തം അവതരിപ്പിച്ചു. അമ്മുക്കുട്ടി സാമുവേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഡി.എം.ഒ എൽ.അനിതാകുമാരി, പത്തനംതിട്ട അഡീഷണൽ എസ്.പി.ആർ. പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥിയായിരുന്നു. ഓങ്കോളജിസ്റ്റ് ഡോ.തോമസ് വർഗീസ്, ഡോ.ടി.ജി.വർഗീസ്, ഡോ.മാത്യു വർഗീസ്, രാജു വലക്കമറ്റം, ഡോ.ജോൺ വർഗീസ്, ഡോ.റെനി ഫിലിപ്പ്, ഫാ.ബിനോ, മിനി സാമുവൽ, സന്തോഷ് കൃഷ്ണ, അന്നമ്മ വർഗീസ്, വത്സമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.തോമസ് വർഗീസ്, ഡോ.ശൈലാംബരശൻ മസ്കമണി, പതോളജിസ്റ്റ് ഡോ.ഷൈനി പി.മോഹൻ, സൈകിയാട്രിസ്ര് ഡോ.അഖില സി.ജ്യോതി, ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് അഞ്ജുമുരളി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.