പന്തളം: പന്തളം പബ്‌ളിക്ക് മാർക്കറ്റിന്റെ പരിസരത്ത് ഇട്ടിരിക്കുന്ന മാലിന്യ കൂമ്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുന്നു. പരിസരവാസികൾക്കും യാത്രക്കാർക്കും മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണ്. സമീപത്തെ കിണറുകളിലെ വെള്ളം കുടിക്കുവാൻ കഴിയുന്നില്ല. പന്തളം നഗരസഭയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന പ്രദേശവാസികളുടെ ആരോപണം ശക്തമാണ്. ഇതിനെതിരെ പന്തളം ജനകീയ വികസന സമിതി ശക്തമായ പ്രക്ഷേഭത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു. യോഗം ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.രവി,ശശികുമാർ വാളാക്കോട്, അരുൺ, ജോൺ തുണ്ടിൽ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.