24-a-suresh-kumar

പത്തനംതിട്ട : ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ വലഞ്ചുഴി കല്ലറക്കടവ് പ്രദേശത്ത് ഭവന സന്ദർശനം സം​ഘ​ടിപ്പി​ച്ചു. മുഴുവൻ അയൽകൂട്ടങ്ങളുടെയും നേതൃത്വത്തിൽ മുന്നോറോളം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുവാനും തടയുവാനും ജാഗ്രതാസമതിയും രൂപീകരിച്ചു. പ്രചരണ പരിപാടികൾ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി എം.കെ.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ഹനീഫ ഇടതു​ണ്ടിൽ, സഫിയാ യൂ​സഫ്, ജ്യോതി ഉദയൻ എന്നിവർ പ്രസംഗിച്ചു.